Muttah Suresh

Muttatth Suresh (born 19 May 1978) is an Indian footballer.[1] He is a defender, former indian player, former east bengal club caption, federation cup winning caption for east bengal, two time national league winner, IFA shield winner, ASEAN cup winner

Muttatth Suresh
Personal information
Full name Muttatth suresh
Date of birth (1978-05-19) 19 May 1978
Place of birth edattummal kerala India
Playing position(s) Defender
Senior career*
Years Team Apps (Gls)
1998–2010 East Bengal mahindra united, mohan bagan ?? (0)
2010–present United Sikkim FC 0 (0)
* Senior club appearances and goals counted for the domestic league only

എം സുരേഷ്.... സുരേഷ് മുട്ടത്ത് ....

കേരളത്തിന്‌ കളിച്ച , വര്‍ഷങ്ങളോളം ഇന്ത്യയുടെ പ്രതിരോധം കാത്ത, മോഹന്‍ ബഗാന്‍, ഈസ്റ്റ്‌ ബംഗാള്‍ ടീമുകള്‍ക്ക് കളിച്ച ഒരു മലയാളി താരം. സുരേഷ് മുട്ടത്ത്. എടാട്ടുമല്‍സ്വദേശിയായ നമ്മുടെ എം സുരേഷ്.

മദ്രാസ് റെജിമെണ്ടിന്റെ മദ്ധ്യനിരതാരമായിരുന്ന കൃഷ്ണന്റെ പാത പിന്തുടര്‍ന്ന് തന്നെയായിരുന്നു മകന്‍ സുരേഷിന്‍റെ ഫുട്ബോളിലെക്കുള്ള വരവും. എടാട്ടുമലിലുള്ള അഞ്ചാലും മൈതാനത്ത് അച്ഛന്‍ പഠിപ്പിച്ച പന്ത് കളി പാഠങ്ങള്‍ തന്നെയായിരുന്നു സുരേഷിന്‍റെ വളര്‍ച്ചയുടെ ആദ്യ ഘട്ടം.

അവിടെ നേരം പോക്കിന് കളിച്ചിരുന്ന സുരേഷ് ഉള്‍പെടെയുള്ള കുട്ടികള്‍ പഴയ പട്ടാളക്കാരന്‍റെ ശിക്ഷണത്തില്‍ ഫുട്ബോള്‍ എന്തെന്ന് കൃത്യമായി മനസിലാക്കി മുന്നോട്ടു പോകാന്‍ തുടങ്ങിയിരുന്നു. കളിയുടെ ബാല പാഠങ്ങള്‍ മനസിലാക്കിയ സുരേഷ് ചെന്ന് എത്തിയത് തൃക്കരിപ്പൂര്‍ ഹൈസ്ക്കൂളില്‍ ആയിരുന്നു. അവിടെ മൂന്നു വര്‍ഷമം കേരള സ്ക്കൂള്‍ ടീമില്‍ അംഗമാകാന്‍ സാധിച്ചു.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇന്ത്യന്‍ സ്ക്കൂള്‍ ടീം പരിശീലന കളരിയിലെക്കും എത്തിപെട്ടു.പക്ഷെ ഇന്ത്യന്‍ സ്ക്കൂള്‍ ടീമില്‍ സ്ഥാനമുണ്ടായിരുന്ന സുരേഷിന് ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് ആ ടീമില്‍ അംഗമാകാന്‍ സാധിച്ചില്ല. യാത്ര ചിലവിനായി പതിനായിരം രൂപ കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ട് ഇന്തോനേഷ്യയിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടി വന്നു.

പക്ഷെ എന്നാലും സുരേഷിലെ പോരാളി അവിടെ ഒതുങ്ങുന്നതായിരുന്നില്ല.രണ്ടു മാസത്തെ ഇന്ത്യന്‍ ക്യാമ്പിന്റെ മികവില്‍ സുരേഷ് കോഴിക്കോട് സര്‍വകലാശാല ടീമിലേക്ക് വരികയായിരുന്നു.പ്രീ- ഡിഗ്രി വിദ്യഭ്യാസം നേടിയത് നെഹ്‌റു കോളേജു കാഞ്ഞങ്ങാട് നിന്നുമായിരുന്നു. ആ രണ്ടു വര്‍ഷവും കോഴിക്കോട് സര്‍വകലാശാലയെ പ്രതിനിധാനം ചെയ്യാന്‍ സാധിച്ചു. ഉസ്മാന്‍, വിക്ക്ട്ടര്‍ മഞ്ഞില എന്നീ പ്രഗല്‍ഭര്‍ സുരേഷിലെ കളിക്കാരനെ തേച്ചു മിനുക്കി എടുക്കുകയായിരുന്നു.

മുന്നേറ്റ നിര താരമായിട്ടായിരുന്നു സുരേഷ് കേരള സ്ക്കൂള്‍സ് കളിച്ചതെങ്കില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ മധ്യനിരയിലേക്ക് ഇറങ്ങുകയായിരുന്നു.ആ വര്ഷം തന്നെ തന്നെ ജൂനിയര്‍ സംസ്ഥാന ടീമിലും, അണ്ടര്‍ 21 സംസ്ഥാന ടീമിലും അംഗമായി. നിലവിലുള്ള ജേതാക്കള്‍

എന്ന നിലയിലായിരുന്നു കേരള അണ്ടര്‍ 21ടീം അന്ന് സൂറിയില്‍ കളിക്കാന്‍ ഇറങ്ങിയത്‌.ആദ്യ മത്സരത്തില്‍ ആസാമിനെതിരെ ആദ്യ ഗോള്‍ നേടി സുരേഷ് ദേശീയ ശ്രദ്ധ നേടുകയായിരുന്നു. ശ്രീധരന്‍ / പീതാംബരന്‍ എന്നീ പരിശീലകരുടെ ശിക്ഷണത്തിലായിരുന്നു അന്ന് കേരള ടീം .

നേട്ടങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും സുരേഷിലെ കളിക്കാരനെ രാജ്യം തിരിച്ചറിയുകയായിരുന്നു ഇതിലൂടെ സെമിയില്‍ ശക്തരായ ബംഗാളിനോട് കേരളം കീഴടങ്ങുകയായിരുന്നു.ഈസ്റ്റ്‌ ബംഗാള്‍ / മോഹന്‍ ബഗാന്‍ താരങ്ങള്‍ അണിനിരന്ന ശക്തരായ ഒരു നിര തന്നെയായിരുന്നു ബംഗാള്‍ അന്ന്.റെനഡി സിംഗ്, ബസുദേവ് മണ്ഡല്‍, പ്രശാന്ത് ദോറ...അങ്ങിനെ നീളുന്നു ബംഗാള്‍ ടീം.

പിന്നീട് നാഷണല്‍ ഗെയിംസിനുള്ള കേരള ടീമിലേക്ക് ക്ഷണം വരുന്നു. മദ്രാസ്/ കോയമ്പത്തൂര്‍ സന്തോഷ്‌ ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരള ടീമിലേക്കും, തൃശൂര്‍ നടാന്‍ സന്തോഷ്‌ ട്രോഫി ടീമിലേക്കും എത്തിപെടുന്നു. തൃശൂര്‍ കളി കഴിഞ്ഞ ദിവസം തന്നെ തന്‍റെ സ്വപ്നമായ കൊല്‍ക്കത്തന്‍ ശക്തികളായ ബാഗാനിലേക്ക് ചേക്കേറുകയായിരുന്നു. അണ്ടര്‍ 21കഴിഞ്ഞ ഉടനെ ടൈറ്റാനിയത്തില്‍ സ്ഥിരം ജോലിയും കിട്ടിയിരുന്നു.

ബഗാനിലേക്ക് പോയ സുരേഷിന് പിന്നീട് ഫുട്ബോള്‍ ജീവിതത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് ഒരു വാസ്തവം തന്നെയായിരുന്നു. കൊല്‍ക്കതന്‍ ക്ലബില്‍ കളിക്കുക എന്നുള്ള ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയായിരുന്നു അത്. ഉചിതമായ ഒരു തീരുമാനം തന്നെയായിരുന്നു എന്നുള്ളതും സുരേഷിന്‍റെ ഭാവി ജീവിതത്തില്‍ അതു തെളിയുകയായിരുന്നു. അന്നത്തെ കാലത്ത് കേരളത്തിലെ ഒരു ക്ലബില്‍ കളിക്കുന്നതിനേക്കാള്‍ " റീച് " ഒരു കൊല്‍ക്കതന്‍ ക്ലബിന് കൊടുക്കാന്‍ സാധിച്ചു എന്നുള്ളതും ഇതോടൊപ്പം കൂട്ടി വായിക്കാം.

വിജയനും, അഞ്ചേരിക്കും ശേഷം കൊല്‍ക്കതന്‍ ക്ലബില്‍ ചേക്കേറിയ വേറെയൊരു മലയാളി.കൊല്‍ക്കത്തയില്‍ എത്തുമ്പോഴേക്കും സുരേഷ് മദ്ധ്യനിര വിട്ടു വിംഗ് ബാക്ക് പൊസിഷനില്‍ എത്തിയിരുന്നു.സുബ്രതോ ഭട്ടാചാര്യ എന്ന പരിശീലകനാണ് പിന്നീട് സുരേഷിനെ സ്റ്റോപ്പര്‍ ബാക്ക് പോസിഷനിലേക്ക് മാറ്റുന്നത്.ആദ്യ വര്ഷം തന്നെ ഡ്യൂറണ്ട് കപ്പു ജേതാക്കളാകാന്‍ സാധിച്ചു.

കൊല്‍ക്കത്തയിലെ ആദ്യ വര്‍ഷങ്ങളില്‍ അണ്ടര്‍ 21, അണ്ടര്‍ 23 ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു.കോച്ചുമായുള്ള പടല പിണക്കത്തിന്റെ പേരില്‍ ബാഗാനിലെ ഒരു വര്‍ഷത്തിനു ശേഷം സുരേഷ് മഹീന്ദ്ര ബോംബെയിലേക്ക് പോകുകയായിരുന്നു. അവിടെയും ആ വര്ഷം മഹീന്ദ്രക്കായി ഡ്യൂറണ്ട് കപ്പു നേടി കൊടുക്കാന്‍ സാധിച്ചു.

" കൊല്‍ക്കത്ത പോലെത്തെ ഒരു സ്ഥലത്ത് നിന്നും പോയിട്ട് വേറെ ഒരു സ്ഥലത്ത് ഫുട്ബോളിനു സ്പെയിസ് ഇല്ലാത്തത് പോലെ ഫീല്‍ ചെയ്യുമായിരുന്നു. അങ്ങിനെ ഞാന്‍ വീണ്ടും കൊല്‍ക്കത്തയിലേക്ക്" സുരേഷ് പറയുന്നതാണ് ഇത് .അങ്ങിനെ വീണ്ടും സുരേഷ് കൊല്‍ക്കത്തയിലേക്ക്.

ഈ പ്രാവശ്യം പോയത് ബഗാന്‍റെ ബദ്ധവൈരികളായ ഈസ്റ്റ്‌ ബംഗാളിലെക്കായിരുന്നു. ആദ്യ വര്ഷം തന്നെ ഡ്യൂറണ്ട് നേടി കൊടുത്തു. തുടര്‍ച്ചയായ മൂന്നുവര്‍ഷങ്ങളില്‍ മൂന്നു ടീമുകള്‍ക്ക് വേണ്ടി ഡ്യൂറണ്ട് കപ്പു ഉയര്‍ത്താന്‍ സാധിച്ചു എന്നുള്ളതും ഒരു നേട്ടം തന്നെയാണ്.

തുടര്‍ച്ചയായ ഏഴു വര്‍ഷങ്ങളില്‍ ഈസ്റ്റ്‌ ബംഗാള്‍ കുപ്പായത്തില്‍ നിറഞ്ഞു നിന്നിരുന്നു നമ്മുടെ സ്വന്തം സുരേഷ് മുട്ടത്ത്. രണ്ടു വര്ഷം ഈസ്റ്റ്‌ ബംഗാള്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു.ക്ലബ് നിയമ പ്രകാരം ക്യാപ്റ്റനു ഒരു വര്‍ഷത്തേക്കാണ് കാലാവധി. എന്നാല്‍ ഈസ്റ്റ്‌ ബംഗാള്‍ ഈ മിടുക്കന് രണ്ടു വര്‍ഷം കൊടുത്തു എന്നുള്ളതും സുരേഷിലെ മികവിനെ ഉയര്‍ത്തി കാണിക്കുന്നു

രണ്ടു നാഷണല്‍ ലീഗ് കിരീടം, IFA ഷീല്‍ഡ്,ആസിയാന്‍ കപ്പ് എന്നി നേട്ടങ്ങള്‍ കൂടി സുരേഷിനെ തേടി എത്തി. ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഈസ്റ്റ്‌ ബംഗാള്‍ ഫെഡറേഷന്‍ കപ്പ് ജ്ജെതാക്കള്‍ ആയതും സുരേഷിന്‍റെ നേത്രത്വത്തില്‍ ആയിരുന്നു.

ഇന്തോനേഷ്യയില്‍ നടന്ന ആസിയാന്‍ കപ്പ് ഫൈനലില്‍ തായിലാണ്ടില്‍ നിന്നുള്ള ശക്തരായ ബെത്ര സെസാനെയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയതും സുരേഷിന്‍റെ ക്യാപ്റ്റന്‍ മികവില്‍ തന്നെയായിരുന്നു. ഫൈനലിന് ശേഷം എതിര്‍ ടീമില്‍ നിന്നും ക്ഷണം വന്നെങ്കിലും ഈസ്റ്റ്‌ ബംഗാളുമായിട്ടുള്ള കരാര്‍ ആ യാത്രക്ക് തടസം നിന്നു.2000 മുതല്‍ 2007വരെ ഇന്ത്യന്‍ ടീമിന്‍റെ പ്രതിരോധം കാത്തത് ഈ കാസര്‍ഗോഡ്‌ക്കാരനായിരുന്നു.

തൃശൂര്‍ ജിംഖാനയിലൂടെയായിരുന്നു സെവന്‍സ് കളികളുടെ തുടക്കം. ഈ സെവന്‍സ് മത്സരങ്ങള്‍ക്ക് ഇവിടെ സ്ഥാനം ഇല്ലെങ്കിലും സുരേഷിന്‍റെ ജീവിതത്തില്‍ ഇതിനു സ്ഥാനമുണ്ടായിരുന്നു." ആദ്യമായി ബഗാന് വേണ്ടി കൊല്‍ക്കത്തന്‍ ഡര്‍ബി കളിക്കുമ്പോള്‍ കളിയുടെ തലേന്ന് തന്നെ പരിശീലനം നടക്കുന്ന ഗ്രൗണ്ടില്‍ തിങ്ങി നിറഞ്ഞ ജനകൂട്ടമായിരുന്നു.ശരിക്കും എന്നെ അമ്പരപ്പിച്ചു. വായിച്ചും കെട്ടും മാത്രമുള്ള കൊല്‍ക്കതന്‍ ഡര്‍ബി ഞാന്‍ നാളെ കളിക്കാന്‍ പോകുന്നു.കളി നടക്കുന്ന ദിവസം കളിക്ക് മുന്നേ ഗ്രൌണ്ടിലേക്ക് കയറുമ്പോള്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു ആളുകളായിരുന്നു.എങ്ങിനെ പോയാലും ഒരു ലക്ഷത്തിനു മുകളില്‍ ആളുകള്‍ ഉണ്ടാകും.ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും എന്‍റെ മനസ് പെട്ടന്ന് മലപുറം സെവന്‍സിലേക്ക് പോകുകയായിരുന്നു. അങ്ങിനെയാണ് ഞാന്‍ കാണികളെ നേരിട്ടത്" സുരേഷ് തന്നെ പറയുന്ന വാചകങ്ങളാണ്.

മാച്ച് ഡിപ്രഷന്‍ ഇല്ലാതാക്കാന്‍ സെവന്‍സ് മത്സരങ്ങള്‍ സഹായിച്ചു എന്ന് സുരേഷ് സാക്ഷ്യപെടുത്തുന്നു.

ഇതിനിടെ കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ജോലി കൊടുത്തിരുന്നു.ഇപ്പോള്‍ ആ ജോലിയുമായി സുരേഷ് മുന്നോട്ടു പോകുന്നു. എന്നാലും പന്ത് കളി ഇന്നും നെഞ്ചോടു ചേര്‍ക്കുന്നു ഈ മുന്‍ ഇന്ത്യന്‍ താരം.

ത്രിക്കരിപൂരില്‍ ഒരു ജനകീയ കൂട്ടായ്മയിലൂടെ EK നായനാര്‍ ആക്കാദമിയുടെ മുഖ്യ പരിശീലകരില്‍ ഒരാളാണ് സുരേഷ് ഇന്ന്.ഏകദേശം നൂറോളം കുട്ടികള്‍ മൂന്നു വിഭാഗങ്ങളിലായി അവിടെ പന്ത് തട്ടുന്നുണ്ട്. അണ്ടര്‍ 10,12,14 എന്നീ വിഭാഗങ്ങളിലാണ് അവിടെ അക്കാദമി പുരോഗമിക്കുന്നത്.

കേരളത്തിന് വേണ്ടി മൂന്നു പ്രാവശ്യമേ ഇദേഹം കുപ്പായം അനിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഒരു പ്രാവശ്യം പോലും ബംഗാള്‍ ടീമില്‍ കളിച്ചിട്ടുമില്ല.

Career

For the 2010-11 football season Suresh will play for United Sikkim FC in the I-League 2nd Division.

gollark: Pipes.
gollark: The implications are obvious.
gollark: 2 = 0 (mod 2).
gollark: Maybe you can't.
gollark: But I wear those.

References

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.